പ്രധാന സ്ഥലങ്ങള്‍
വെട്ടത്തൂർ ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിന്റെ കിഴക്കൻ മലയോര മേഖലയിലായി സ്ഥിതിചെയ്യുന്ന പ്രകൃതി സൗന്ദര്യവും സാംസ്കാരിക പൈതൃകവും ഒത്തുചേർന്ന മനോഹര പ്രദേശം.
ഗ്രാമ സൗന്ദര്യത്തിന്റെ പര്യായം
കുന്നുകളും പച്ചപ്പാർന്ന വയലുകളും ചെറുതോടുകളും ഗ്രാമീണ ജീവിതശൈലിയും വെട്ടത്തൂരിന്റെ പ്രത്യേകതകളാണ്. വിവിധ മതവിഭാഗങ്ങൾ സൗഹൃദത്തോടെയും സഹകരണത്തോടെയും ജീവിക്കുന്ന ഈ പ്രദേശം വിദ്യാഭ്യാസം, കൃഷി, വ്യാപാരം, മതസൗഹാർദ്ദം എന്നിവകൊണ്ടും ശ്രദ്ധേയമാണ്. ഗ്രാമപഞ്ചായത്തിന്റെയും സമീപപ്രദേശങ്ങളിലെയും പ്രധാന സ്ഥലങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങൾ താഴെപ്പറയുന്നവയാണ്.
പ്രധാന കവലകളും പ്രദേശങ്ങളും
പള്ളിക്കുത്ത് ചുങ്കം
പঞ্চായത്തിന്റെ പ്രധാന വാണിജ്യ കേന്ദ്രം. അത്യാവശ്യ സൗകര്യങ്ങളെല്ലാം ഒത്തുചേരുന്ന ജനനിബിഡമായ പ്രദേശം.
വെട്ടത്തൂർ ടൗൺ
വ്യാപാര ആവശ്യങ്ങൾക്കായി ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പഞ്ചായത്തിന്റെ മറ്റൊരു പ്രധാന വാണിജ്യ കേന്ദ്രം.
കാര്യാവട്ടം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടും വാണിജ്യ സ്ഥാപനങ്ങൾ കൊണ്ടും സജീവമായ പഞ്ചായത്തിലെ മറ്റൊരു പ്രമുഖ കേന്ദ്രം.
തേലക്കാട്
ഗ്രാമപഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന ഭരണപരമായ പ്രാധാന്യമുള്ള വെട്ടത്തൂരിലെ ഹൃദയഭാഗം.
മണ്ണാർമല
പ്രകൃതിരമണീയമായ കുന്നിൻചെരിവുകളും വ്യൂ പോയിന്റുകളും ഉള്ള മനോഹര പ്രദേശം.
തേക്കൻമല
പ്രകൃതിരമണീയമായ കുന്നിൻചെരിവുകളും വ്യൂ പോയിന്റുകളും ഉള്ള ആകർഷകമായ സ്ഥലം.
പഞ്ചായത്തിലെ മറ്റ് പ്രധാന പ്രദേശങ്ങൾ
വിനോദസഞ്ചാര & പ്രകൃതിരമണീയ സ്ഥലങ്ങൾ
കണ്ണെത്താ ദൂരക്കാഴ്ചകൾ
മണ്ണാര്‍മല വ്യൂപോയിന്റ് (Mannarmala ViewPoint)
മണ്ണാര്‍മലയിലെ ഉയരം കൂടിയ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വ്യൂ പോയിന്റ് ചുറ്റുമുള്ള പച്ചപ്പാർന്ന ഗ്രാമപ്രദേശങ്ങളുടെയും മലനിരകളുടെയും ദൂരക്കാഴ്ചകളുടെയും വിസ്മയകരമായ മനോഹര ദൃശ്യാനുഭവം സന്ദർശകര്‍ക്ക് സമ്മാനിക്കുന്നു. പ്രകൃതി ഫോട്ടോഗ്രാഫിക്കും വൈകുന്നേരങ്ങളിലെ കാറ്റേൽക്കാനും അനുയോജ്യമായ സ്ഥലം.
ശാന്തമായ അനുഭവങ്ങൾ
പൂങ്കാവനം ചെക്ക്ഡാം
വെട്ടത്തൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന ആകർഷണമാണ് പൂങ്കാവനം ചെക്ക് ഡാം, ഡാമും അതിന്റെ പരിസരവും വളരെ ശാന്തവും മനോഹരവുമാണ്. വൈകുന്നേരങ്ങളിൽ സമയം ചെലവഴിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും നിരവധി ആളുകൾ ഇവിടെ എത്താറുണ്ട്. വലിയ വാണിജ്യവൽക്കരണങ്ങൾ ഇല്ലാത്ത, ഗ്രാമീണ ഭംഗി നിലനിർത്തുന്ന ഒരു പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമാണിത്.
മലപ്പുറത്തിന്റെ ഊട്ടി
കൊടികുത്തിമല (Kodikuthimala)
വെട്ടത്തൂർ, താഴേക്കോട് പഞ്ചായത്തുകളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന മലപ്പുറത്തിന്റെ 'ഊട്ടി' എന്നറിയപ്പെടുന്ന പ്രശസ്തമായ ഹിൽ സ്റ്റേഷൻ. ഹരിതാഭമായ കുന്നികളും പച്ചപ്പും തണുത്ത കാറ്റും കോടമഞ്ഞും നിറഞ്ഞ അതിമനോഹരമായ കാഴ്ചയാണ് ഇവിടുത്തെ ആകർഷണം. വെട്ടത്തൂർ ഭാഗത്തുനിന്നും ഇവിടേക്ക് പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം.
ആലക്കൽപാറ വ്യൂപോയിന്റ്
വെട്ടത്തൂരിന് സമീപമുള്ള മനോഹരമായ ഒരു കുന്നിൻമുകളിൽ നിന്നുള്ള കാഴ്ച്ച സമ്മാനിക്കുന്ന ശാന്തവും ഏകാന്തവുമായ സ്ഥലം.
തെക്കൻമല വ്യൂപോയിന്റ്
വെട്ടത്തൂരിന് സമീപമുള്ള മനോഹരമായ ഒരു കുന്നിൻമുകളിൽ നിന്നുള്ള കാഴ്ച്ച സമ്മാനിക്കുന്ന ശാന്തവും ഏകാന്തവുമായ സ്ഥലം.
പൂന്താനം ഇല്ലം (കീഴാറ്റൂർ)
മലയാള സാഹിത്യത്തിലെ ഭക്തികവിയും വിഖ്യാതമായ 'ജ്ഞാനപ്പാന'യുടെ കർത്താവുമായ പൂന്താനം നമ്പൂതിരിയുടെ പുണ്യ ജന്മസ്ഥലമാണ് പൂന്താനം ഇല്ലം. ഇത് വെട്ടത്തൂര്‍ പഞ്ചായത്തിന് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. ചരിത്ര സ്നേഹികൾക്കും തീർത്ഥാടകർക്കും ഒരുപോലെ പ്രിയപ്പെട്ടതും ശാന്തത നിറഞ്ഞതുമായ ഒരു വിശിഷ്ട സാംസ്കാരിക പൈതൃക കേന്ദ്രമാണിത്.
"കൂടിയല്ലാ ജനിക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിന്നു വൃഥാ?"