പരാതി പരിഹാര സംവിധാനങ്ങള്‍
⚖️ പരാതി പരിഹാര സംവിധാനങ്ങൾ
വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട നിങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കാനുള്ള ഔദ്യോഗിക മാർഗ്ഗങ്ങൾ
തദ്ദേശ സ്വയംഭരണ ഒമ്പുഡ്സ്മാൻ
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള അഴിമതി, ക്രമക്കേട്, കർത്തവ്യവിലോപം എന്നിവ സംബന്ധിച്ച പരാതികൾ ഇവിടെ നൽകാം. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
തദ്ദേശ സ്വയംഭരണ ട്രിബ്യൂണൽ
പഞ്ചായത്ത് ഭരണസമിതി എടുക്കുന്ന തീരുമാനങ്ങൾ, നൽകുന്ന വിവിധ നോട്ടീസുകൾ, കെട്ടിട നിർമ്മാണ അനുമതി (പെർമിറ്റുകൾ) ഉൾപ്പെടെയുള്ളവയ്‌ക്കെതിരെയുള്ള അപ്പീലുകളും റിവിഷൻ ഹർജികളും സമർപ്പിക്കേണ്ടത് ട്രിബ്യൂണലിലാണ്.
CMO - പരാതി പരിഹാര സെൽ
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം (CMO Portal) വഴി വികേന്ദ്രീകൃതമായി പഞ്ചായത്ത് തലത്തിലുള്ള പരാതികൾ നേരിട്ട് അയക്കാം. കൃത്യമായ സമയപരിധിക്കുള്ളിൽ ഇതിലൂടെ നിങ്ങൾക്ക് മറുപടിയും പരിഹാരവും ലഭിക്കുന്നതാണ്.
പഞ്ചായത്ത് ഓഫീസ് സംവിധാനങ്ങൾ
വെട്ടത്തൂർ പഞ്ചായത്ത് ഓഫീസിൽ Ksmart മുഖേന നിങ്ങൾക്ക് പരാതികൾ സമർപ്പിക്കാവുന്നതാണ്:
- KSMART: പഞ്ചായത്ത് ഓഫീസിൽ Ksmart മുഖേന നിങ്ങൾക്ക് പരാതികൾ സമർപ്പിക്കാവുന്നതാണ് .