വെട്ടത്തൂര്‍ പഞ്ചായത്ത്

വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ നിലവിലെ ഭരണസമിതി 2025 ഡിസംബർ 21-ന് അധികാരത്തിൽ പ്രവേശിച്ചു. പ്രസിഡന്റായി കരിമ്പന സുലൈഖയും വൈസ് പ്രസിഡന്റായി കെ.പി. അബ്ദുൽ മജീദും തിരഞ്ഞെടുക്കപ്പെട്ടു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി സെമീന ഷെഫീഖ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി അത്തീഖ് ശാന്തപുരം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി കദീജ മുസ്തഫ എന്നിവർ സേവനമനുഷ്ഠിക്കുന്നു.ഇതിനുപുറമെ വിവിധ വാർഡുകളെ പ്രതിനിധീകരിച്ച് ജസീന റസാക്ക് ഒ.പി., ഫർസാന കെ.വി., നാസർ താമരത്ത്, ഹംസ പി.എം., ഫാത്തിമത്ത് സബ്ന, നീന കണ്ണംതൊടി, സൈതലവി ഏറാടൻ, ഷെറീന തോരക്കാട്ടിൽ, ഗീത ടീച്ചർ, റസീന സലാം, അബ്ദുൽ ഹക്കീം എ., അനിൽ കുമാർ ഒ., രമണി കെ.പി., ഫൈസൽ കെ.പി. എന്നിവർ അംഗങ്ങളായി സേവനമനുഷ്ഠിക്കുന്നു..

സുലൈഖ കരിമ്പന

പ്രസിഡൻ്റ്

അബ്ദുല്‍ മജീദ് കെ പി

വൈസ് പ്രസി‍ഡണ്ട് & ചെയര്‍പേഴ്സണ്‍, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സെമീന ഷെഫീഖ്

ചെയര്‍പേഴ്സണ്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അത്തീഖ് ശാന്തപുരം

ചെയര്‍പേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കദീജ മുസ്തഫ

ചെയര്‍പേഴ്സണ്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അബ്ദുസലീം വി പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഗ്രാമപഞ്ചായത്തിന്‍റെ പേര് സ്ഥലം : വെട്ടത്തൂർ, തേലക്കാട്
വാർഡുകൾ : 19
ഉൾപ്പെടുന്ന വില്ലേജൂകൾ :കാര്യാവട്ടം, വെട്ടത്തൂർ 
ബ്ലോക്ക് പഞ്ചായത്ത് : പെരിന്തൽമണ്ണ
താലൂക്ക് : പെരിന്തൽമണ്ണ
നിയമസഭാ മണ്ഡലം :പെരിന്തൽമണ്ണ
ലോകസഭാ മണ്ഡലം : മലപ്പുറം
ജില്ല : മലപ്പുറം

അതിരുകൾ
വടക്ക് : അലനല്ലൂർ, മേലാറ്റൂർ, കീഴാറ്റൂർ പഞ്ചായത്തുകൾ
തെക്ക് : താഴെക്കോട് പഞ്ചായത്ത്, പെരിന്തൽമണ്ണ നഗരസഭ
കിഴക്ക് : അലനല്ലൂർ പഞ്ചായത്ത്
പടിഞ്ഞാറ് : കീഴാറ്റൂർ, അങ്ങാടിപ്പുറം പഞ്ചായത്ത്, പെരിന്തൽമണ്ണ നഗരസഭ
 
വിസ്തീര്‍ണ്ണം : 35.84 ച.കി.മീ
ജനസംഖ്യ (2011 ലെ സെൻസസ് പ്രകാരം) : 28104
സ്ത്രീകൾ : 14669
പുരുഷൻമാർ :13435
സാക്ഷരത : 95%
നീർത്തടങ്ങൾ :10

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഭരണാധികാരികളുടെ പടയോട്ടങ്ങളിലൂടെ വെട്ടിപ്പിടിച്ചെടുത്ത പ്രദേശം എന്ന നിലയിലാണ് 'വെട്ടത്തൂർ' എന്ന നാമം ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്.ഗ്രാമത്തിന്റെ വ്യാവസായിക പാരമ്പര്യം ഇരുമ്പയിര് ഖനനവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. തേലക്കാട്ടെ ആലക്കുന്നു (ആയുധങ്ങൾ നിർമ്മിക്കുന്ന ആലകൾ ഉണ്ടായിരുന്ന കുന്ന്), നിരന്നപറമ്പിലെ ഇരുമ്പനോട് എന്നിവിടങ്ങളിലെ അയിർമടകൾ ഇതിന് സാക്ഷ്യം നൽകുന്നു. പാറകൾ കുഴിച്ചെടുത്ത് ചൂടാക്കി ഇരുമ്പ് വേർതിരിച്ച് ആയുധങ്ങൾ നിർമ്മിച്ചിരുന്ന ഈ പ്രദേശം സാങ്കേതികമായി അക്കാലത്ത് തന്നെ മുന്നിലായിരുന്നു.

കൂടുതൽ വായിക്കുക