ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഭരണാധികാരികളുടെ പടയോട്ടങ്ങളിലൂടെ വെട്ടിപ്പിടിച്ചെടുത്ത പ്രദേശം എന്ന നിലയിലാണ് 'വെട്ടത്തൂർ' എന്ന നാമം ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്.ഗ്രാമത്തിന്റെ വ്യാവസായിക പാരമ്പര്യം ഇരുമ്പയിര് ഖനനവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. തേലക്കാട്ടെ ആലക്കുന്നു (ആയുധങ്ങൾ നിർമ്മിക്കുന്ന ആലകൾ ഉണ്ടായിരുന്ന കുന്ന്), നിരന്നപറമ്പിലെ ഇരുമ്പനോട് എന്നിവിടങ്ങളിലെ അയിർമടകൾ ഇതിന് സാക്ഷ്യം നൽകുന്നു. പാറകൾ കുഴിച്ചെടുത്ത് ചൂടാക്കി ഇരുമ്പ് വേർതിരിച്ച് ആയുധങ്ങൾ നിർമ്മിച്ചിരുന്ന ഈ പ്രദേശം സാങ്കേതികമായി അക്കാലത്ത് തന്നെ മുന്നിലായിരുന്നു.
കൂടുതൽ വായിക്കുക