മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം

May 13, 2026

വെട്ടത്തൂർ ഗ്രാമപഞ്ചായത്ത്  മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് സുലൈഖ കരിമ്പന നിർവഹിച്ചു. പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന പരിപാടിക്ക് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കദീജ മുസ്തഫ അധ്യക്ഷത വഹിച്ചു.

മഴക്കാലത്ത് ഉണ്ടാകാവുന്ന പകർച്ചവ്യാധികളും ആരോഗ്യ പ്രശ്നങ്ങളും പ്രതിരോധിക്കുന്നതിനായി പഞ്ചായത്തുതലത്തിൽ ശുചീകര പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

പഞ്ചായത്തിലെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും പൊതുസ്ഥലങ്ങൾ, തോടുകൾ, റോഡരികുകൾ, ജലാശയങ്ങൾ എന്നിവ ശുചീകരിക്കുന്നതിനൊപ്പം വീടുകളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുനത്തിനും
തീരുമാനിച്ചു.

പരിപാടിയിൽ പഞ്ചായത്ത് സെക്രട്ടറി ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്മാർ, മറ്റു അംഗങ്ങൾ, ഹെൽത്ത് ഇൻസ്പെക്ടർ, ശുചീകരണ തൊഴിലാളികൾ, മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.

മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം